kalluvathukkal

കൊല്ലം: ചാത്തന്നൂരിന്റെ രാഷ്ട്രീയ മനസാണ് കല്ലുവാതുക്കൽ ഡിവിഷനിലെ വോട്ട് നിലയിൽ പ്രതിഫലിക്കുന്നത്. കോൺഗ്രസിന്റെ ജയശ്രീ രമണൻ, സി.പി.എമ്മിന്റെ എ. ആശാദേവി, ബി.ജെ.പിയുടെ ആർ. രാജിപ്രസാദ് എന്നിവരാണ് മത്സര രംഗത്ത്. പൂതക്കുളം പഞ്ചായത്തിലെ 18 വാർഡുകൾ, കല്ലുവാതുക്കലിലെ 22 വാർഡുകൾ, ചിറക്കരയിലെ രണ്ട് വാർഡുകൾ ഉൾപ്പെടെ 42 പഞ്ചായത്ത് വാർഡുകൾ അടങ്ങുന്നതാണ് കല്ലുവാതുക്കൽ ഡിവിഷൻ.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷയുമായിരുന്ന എ. ആശാദേവി പട്ടികജാതി ക്ഷേമ സമിതിയുടെയും കെ.എസ്.കെ.ടി.യുവിന്റെയും നേതാവാണ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായ രാജി പ്രസാദ് കുന്നത്തൂർ, ആറ്റിങ്ങൽ നിയമസഭാ മണ്ഡലങ്ങളിൽ മുൻപ് മത്സരിച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്, കേരളാ സ്റ്റേറ്റ് ആർട്ടിസാൻസ് യൂണിയൻ ജില്ലാ പ്രസിഡന്റ് തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃപദവികളിൽ സജീവമാണ് ജയശ്രീ രമണൻ. കല്ലുവാതുക്കൽ നിലനിറുത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ സംസ്ഥാന നേതാവിലൂടെ അട്ടിമറിയാണ് ബി.ജെ.പി ലക്ഷ്യം.

 2015ലെ വോട്ട് നില

വി. ജയപ്രകാശ് (സി.പി.എം): 21,​523

ഗോപകുമാർ (ബി.ജെ.പി): 12,​281

കെ. വിജയചന്ദ്രൻ (ജെ.ഡി.യു): 8,​025