kalayapuram

കൊല്ലം: കലയപുരത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. കോൺഗ്രസിന്റെ സിറ്റിംഗ് അംഗം ആർ. രശ്‌മി, കേരളാ കോൺഗ്രസിന്റെ (ജോസ്) ജി. മുരുകദാസൻ നായർ, ബി.ജെ.പിയുടെ കെ.ആർ. രാധാകൃഷ്‌ണൻ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ ഡിവിഷനായിട്ടും സിറ്റിംഗ് അംഗം ആർ. രശ്മിക്ക് കോൺഗ്രസ് സീറ്റ് നൽകിയപ്പോൾ കഴിഞ്ഞ തവണ സി.പി.എം മത്സരിച്ച സീറ്റ് കേരളാ കോൺഗ്രസിന് നൽകി. ജില്ലാ - ഗ്രാമ പഞ്ചായത്തിൽ തുടർച്ചയായ 15 വർഷം ജനപ്രതിനിധിയായിരുന്നു ആർ. രശ്മി. കേരളാ കോൺഗ്രസ് (ജോസ്) വിഭാഗത്തിന്റെ ജില്ലാ വൈസ് പ്രസിഡന്റായ ജി. മുരുകദാസൻ നായർ തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണ്. യുവമോർച്ച ജില്ലാ പ്രസിഡന്റും ബി.ജെ.പി നിയോജക മണ്ഡ‌ലം ജനറൽ സെക്രട്ടറിയുമായിരുന്നു കെ.ആർ. രാധാകൃഷ്‌ണൻ.

കുളക്കട പഞ്ചായത്തിലെ 19 വാർഡുകൾ, മൈലത്തെ 19 വാർഡുകൾ, പട്ടാഴിയിലെ 9 വാർഡുകൾ, പവിത്രേശ്വരത്തെ രണ്ട് വാർഡുകൾ ഉൾപ്പെടെ 49 പഞ്ചായത്ത് വാർഡുകൾ അടങ്ങുന്നതാണ് ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷൻ. 2015ലെ ഇടത് തരംഗത്തിലും കൈവിടാത്ത കലയപുരത്ത് ഭരണ തുടർച്ച നേടാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ അട്ടിമറി വിജയത്തിനാണ് എൽ.ഡി.എഫ്, ബി.ജെ.പി പരിശ്രമം.

2015ലെ വോട്ട് നില

ആർ.രശ്‌മി (കോൺഗ്രസ്): 26,315

2. ആർ. ശ്രീകുമാരി (സി.പി.എം): 24,127