clappana
എൽ.ഡി.എഫ് ക്ലാപ്പന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: എൽ.ഡി.എഫ് ക്ലാപ്പന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് താനുവേലി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, പി.ആർ. വസന്തൻ, സി. രാധാമണി, എം. ഇസ്മയിൽ, ക്ലാപ്പന സുരേഷ്, ടി.എൻ. വി ജയകൃ ഷണൻ, പി.ജെ. കുഞ്ഞിചന്തു, എം. മജീദ്. സി. ആർ രാധാകൃഷ്ണൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി വസന്താരമേശൻ തുടങ്ങിയവർ സംസാരിച്ചു. എം.ഇസ്മയിൽ പ്രസിഡന്റ് ആയും ക്ലാപ്പന സുരേഷ് സെക്രട്ടറിയായും 100 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപികരിച്ചു.