udf

പരവൂർ : പരവൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന 32 വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനവും പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഒാഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 4ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനായി ചേരുന്ന കൺവെൻഷനിൽ എല്ലാ വാർഡിലെയും പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും പങ്കെടുക്കണമെന്ന് യു.ഡി.എഫ് കൺവീനർ അറിയിച്ചു.