sahaka
അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര സഹകരണ പരിശീലന കോളേജ്/ കേന്ദ്രത്തിൽ നടന്ന സെമിനാർ സഹകരണസംഘം റിട്ട. ജോയിന്റ് രജിസ്ട്രാർ കെ.എം രാഘവൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : 67ാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര സഹകരണ പരിശീലന കോളേജ്/ കേന്ദ്രത്തിൽ 'സഹകാരികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ' എന്ന വിഷയത്തെ സംബന്ധിച്ച് നടന്ന സെമിനാർ സഹകരണസംഘം റിട്ട. ജോയിന്റ് രജിസ്ട്രാർ കെ.എം രാഘവൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പരിശീലനകേന്ദ്രം പ്രിൻസിപ്പൽ പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി. എൽ. ഉഷ മുഖ്യ പ്രഭാഷണം നടത്തി. പ്ലാനിംഗ് ഫോറം കൺവീനർ ജയൻ, ജോയിന്റ് കൺവീനർ നയന, ലക്ച്ചറർമാരായ ആർ.ചന്ദ്രൻ, തോമസ് ജോൺ, വി. എസ്. റിനോ , എം.സതീഷ്, രഞ്ജിനി, അലീന ഉമ്മൻ എന്നിവർ പ്രസംഗിച്ചു.