neelambari

 അപ്ലാസ്റ്റിക് അനീമിയ ബാധിച്ച പെൺകുട്ടിക്ക് ചികിത്സയ്ക്ക് വേണ്ടത് 40 ലക്ഷം രൂപ

പത്തനാപുരം: കരുണയുള്ളവർ കനിഞ്ഞാൽ നീലാംബരിക്ക്‌ ജീവിതത്തിന്റെ വർണങ്ങൾ തിരികെ ലഭിക്കും. മാങ്കോട് ശ്രീകൃഷ്ണ വിലാസത്തിൽ രാധാകൃഷ്ണന്റെ മകൾ നീലാംബരിക്ക് (16) വേണ്ടത് സുമനസുകളുടെ സഹായവും പ്രാർത്ഥനയുമാണ്. മാങ്കോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന നീലാംബരിക്ക് ഈ മാസം ആദ്യമാണ് തളർച്ച അനുഭവപ്പെട്ടത്‌.

തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവരോഗം ബാധിച്ചെന്ന് കണ്ടെത്തി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് വെല്ലൂരിലേക്ക് മാറ്റി. മജ്ജമാറ്റിവയ്ക്കൽ മാത്രമാണ് ഇതിന് പോംവഴിയെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സയ്ക്കായി 40 ലക്ഷം രൂപ കണ്ടെത്തേണ്ട അവസ്ഥയിലാണ് ചുവരെഴുത്ത് തൊഴിലാക്കിയ രാധാകൃഷ്ണനും കുടുംബവും.

ബന്ധുക്കൾക്കിടയിൽ നിന്ന് മജ്ജ ലഭിച്ചാൽ 30 ലക്ഷം രൂപയും പുറത്തുനിന്ന് കണ്ടെത്തേണ്ടി വന്നാൽ 40 ലക്ഷം രൂപയും ചെലവ് വരും. ഇത്രയും ഭാരിച്ച തുക കണ്ടെത്താൻ ഈ കുടുംബത്തിനാകില്ല. സന്മനസുള്ളവരുടെ സഹായം സ്വീകരിക്കാൻ പത്തനാപുരം ഗ്രാമീൺ ബാങ്കിൽ പിതാവ് എസ്.കെ. രാധാകൃഷ്ണന്റെ പേരിൽ അക്കൗണ്ട് തുറന്നു.

 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

ഗ്രാമീൺ ബാങ്ക്, പത്തനാപുരം ശാഖ
അക്കൗണ്ട് നമ്പർ: 40585101041129
IFSC‌: KLGB0040585.
ഫോൺ: 815796 7890 (ഗൂഗിൾ പേ)