ഓച്ചിറ: 26 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി എഫ്. എസ്. ഇ. ടി. ഒ ക്ളാപ്പന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടത്തിൽ ജംഗ്ഷനിൽ സായാഹ്‌ന ധർണ സംഘടിപ്പിച്ചു. കെ. എസ്. ടി. എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സബിത ധർണ ഉദ്ഘാടനം ചെയ്തു. കെ. എസ്. ടി. എ ജില്ലാ വൈസ് പ്രസിഡന്റ് എം. എസ് ഷിബു അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. ടി. എ ഉപജില്ലാ പ്രസിഡന്റ് എൽ. കെ ദാസൻ, എഫ്. എസ്. ഇ. ടി. ഒ പഞ്ചായത്ത് സെക്രട്ടറി ടി .ആർ .മണിലാൽ, വി.എൽ. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.