പരവൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരവൂർ മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ റീജിയണൽ സഹകരണ ബാങ്ക് അങ്കണത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ, കെ.പി. കുറുപ്പ്, എ. സഫറുള്ള, എസ്. ശ്രീലാൽ, ജയലാൽ ഉണ്ണിത്താൻ, ബി. സോമൻ പിള്ള, കെ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.ആർ. അജിത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുറുപ്പ് സെക്രട്ടറിയായും കെ.ആർ. അജിത് പ്രസിഡന്റായും മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.