പുനലൂർ:ജനവാസ മേഖലയിൽ എത്തിയ രാജവെമ്പാലയെ വാവ സുരേഷ് പിടി കൂടി കാട്ടിൽ വിട്ടു. തെന്മല ജംഗ്ഷന് സമീപത്തെ തടി ഡിപ്പോയിലെ കാട് മൂടിയ ചെളികുണ്ടിലാണ് നാട്ടുകാർ 14 അടി നീളമുളള കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തിയത്. വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ സന്ധ്യയോടെ വാവ സുരേഷ് എത്തി രാജവെമ്പാലയെ പിടി കൂടുകയായിരുന്നു. ആറ് വയസുള്ള പെൺ രാജവെമ്പാലയെയാണ് പിടികൂടിയത്.