covid

 കൊവിഡ് ബാധിതർ കുറയുന്നു

കൊല്ലം: കൊവിഡ് ബാധയിൽ ജില്ലയ്ക്ക് ആശ്വാസമായൊരു പിന്നോട്ട് പോക്ക്. നേരത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ കൊല്ലം അഞ്ചാം സ്ഥാനത്തായിരുന്നു. സമീപദിവസങ്ങളിൽ ജില്ലയിലെ രോഗബാധയിൽ ചെറിയ കുറവ് വന്നതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കൊല്ലം ആറാം സ്ഥാനത്തായി.

കൊല്ലത്ത് കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ തൃശൂരാണ് രോഗബാധയുടെ എണ്ണത്തിൽ ജില്ലയുടെ മുന്നിൽ കയറിയത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും ജില്ല ആറാം സ്ഥാനത്തേക്ക് മാറി. നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിലാണ് മറ്റൊരു ആശ്വാസം. ഇക്കാര്യത്തിൽ ജില്ലയിപ്പോൾ എട്ടാം സ്ഥാനത്താണ്.

വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കൊല്ലം ഏഴാം സ്ഥാനത്തേക്ക് മാറാനും സാദ്ധ്യതയുണ്ട്. കൊല്ലത്തിന്റെ തൊട്ടുപിന്നിൽ തന്നെ നിലവിൽ ആലപ്പുഴയുണ്ട്. കഴിഞ്ഞമാസം പകുതി വരെ രോഗബാധയിൽ ജില്ല നാലാം സ്ഥാനത്തായിരുന്നു. ഇതിന് ശേഷമാണ് ചെറിയ മാറ്റം വന്ന് തുടങ്ങിയത്.

 കൊവിഡ‌് ബാധയിലും മരണത്തിലും മുന്നിലുള്ള ജില്ലകൾ

 തിരുവനന്തപുരം
 മലപ്പുറം

 കോഴിക്കോട്

 എറണാകുളം

 തൃശൂർ

 ജില്ലയിൽ ഇതുവരെ

ആകെ കൊവിഡ് ബാധിതർ: 44,225

രോഗമുക്തർ: 39,678