c

കൊല്ലം: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന്റെ ചൂ​ടി​ലേ​ക്ക് ജി​ല്ല ക​ട​ക്കു​മ്പോൾ കൊ​വിഡ് വ്യാ​പ​നം ത​ട​യു​ന്ന കാ​ര്യ​ത്തിൽ മുൻ​ക​രു​തൽ മ​റ​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്​ടർ ബി. അ​ബ്​ദുൽ നാ​സർ പറഞ്ഞു. കൊവി​ഡ് പ്ര​തി​രോ​ധം അ​വ​ലോ​ക​നം ചെ​യ്യാൻ കൂ​ടി​യ ഉ​ന്ന​ത​ത​ല ഓൺ​ലൈൻ യോ​ഗ​ത്തി​ലാ​ണ് ക​ള​ക്​ടർ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. സെ​ക്ടർ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ സേ​വ​നം അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തിൽ താ​ലൂ​ക്കുത​ല​ത്തിൽ ത​ഹ​സിൽ​ദാർ​മാർ കൂ​ടു​തൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് നിർ​ദ്ദേ​ശം നൽ​കി. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം മു​റു​കി വ​രു​ന്ന വേ​ള​യിൽ സ്ഥാ​നാർ​ത്ഥി​ക​ളും രാ​ഷ്ട്രീ​യ പാർ​ട്ടി പ്ര​വർ​ത്ത​ക​രും കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വർ​ത്ത​ന​ങ്ങ​ളിൽ ശ്ര​ദ്ധി​ക്കാൻ ബ​ന്ധ​പ്പെ​ട്ട അധികൃതർ നിർ​ദ്ദേശി​ക്ക​ണ​മെ​ന്നും ക​ള​ക്​ടർ അ​റി​യി​ച്ചു. എ.ഡി.എം പി.ആർ. ഗോ​പാ​ല​കൃ​ഷ്​ണൻ, സി​റ്റി പൊലീ​സ് ക​മ്മിഷ​ണർ ടി. നാ​രാ​യ​ണൻ, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആർ. ഇ​ള​ങ്കോ, ഡി.എം. ഒ ആർ. ശ്രീ​ല​ത, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​ടർ ബി​നുൻ വാ​ഹി​ദ്, വ​കു​പ്പുത​ല ഉ​ദ്യോ​ഗ​സ്ഥർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.