കൊല്ലം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ആവേശമുണ്ട് ചടയമംഗലത്തെ പ്രചാരണത്തിന്. സി.പി.എമ്മിലെ എസ്. ഷൈൻകുമാർ, കോൺഗ്രസിലെ എസ്.എസ്. ശരത്ത്, ബി.ജെ.പിയിലെ എസ്. ബൈജു എന്നിവരാണ് മത്സരരംഗത്ത്.
പൂയപ്പള്ളി, വെളിനല്ലൂർ, ഇളമാട് പഞ്ചായത്തുകളും വെളിയത്തെ മൂന്ന് വാർഡുകളും ഉൾപ്പെടെ 53 പഞ്ചായത്ത് വാർഡുകൾ അടങ്ങുന്നതാണ് വെളിനല്ലൂർ ഡിവിഷൻ. അഭിഭാഷകനായ ഷൈൻ കുമാർ ഡി.വൈ.എഫ്.ഐ ചടയമംഗലം ബ്ലോക്ക് സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമാണ്.
ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന എസ്.എസ്. ശരത്ത് ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി മുൻ വൈസ് പ്രസിഡന്റായിരുന്നു. ബി.ജെ.പി ചടയമംഗലം മണ്ഡലം വൈസ് പ്രസിഡന്റാണ് എസ്. ബൈജു. ബി.ജെ.പി ബൂത്ത് സെക്രട്ടറി, ബി.എം.എസ് യൂണിറ്റ് സെക്രട്ടറി തുടങ്ങിയ പദവികളിലൂടെയാണ് നേതൃത്വത്തിലെത്തിയത്. ഡിവിഷൻ നിലനിറുത്തുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ അട്ടിമറി സാദ്ധ്യതകൾ ലക്ഷ്യമിടുകയാണ് യു.ഡി.എഫും ബി.ജെ.പിയും.
2015ലെ വോട്ട് നില
ടി. ഗിരിജ കുമാരി (സി.പി.എം): 24,027
ജെസി പ്രദീപ് (കോൺഗ്രസ്): 19,964
ദിവ്യ ശങ്കർ (ബി.ജെ.പി): 6,088