thalavoor

കൊല്ലം: തലമുറകളുടെ മത്സരമാണ് തലവൂരിൽ നടക്കുന്നത്. സി.പി.എമ്മിന്റെ അനന്തു പിള്ള, കോൺഗ്രസിന്റെ ജി.രാധാമോഹൻ, ബി.ജെ.പിയുടെ വടകോട് ബാലകൃഷ്‌ണൻ എന്നിവരാണ് മത്സര രംഗത്ത്. തലവൂർ, വിളക്കുടി പഞ്ചായത്തുകളും പട്ടാഴിയിലെ നാല് വാർഡുകളും ചേരുന്നതാണ് തലവൂർ ഡിവിഷൻ.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായ അനന്തു പിള്ള (25) ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ്. കോളേജ് യൂണിറ്റ് ഭാരവാഹിയിൽ നിന്നാണ് ജില്ലാ സെക്രട്ടറി പദം വരെ അനന്തു എത്തിയത്. 32 വർഷമായി ജനപ്രതിനിധിയാണ് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കൂടിയായ ജി. രാധാമോഹൻ. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും തുടർച്ചയായി വിജയിച്ച രാധാമോഹൻ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല.

ബി.ജെ.പി പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തിയ വടകോട് രാധാകൃഷ്‌ണൻ നിലവിൽ ജില്ലാ കമ്മിറ്റിയംഗമാണ്. തലവൂർ നിലനിറുത്തുമെന്നാണ് ഇടത് മുന്നണിയുടെ വിശ്വാസം. എന്നാൽ ഇടത് പ്രതീക്ഷകൾ തകർത്ത് തലവൂരിനെ പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി നിലപാട്. വികസനം ചർച്ചയാക്കാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ വിവാദ രാഷ്ട്രീയ വിഷയങ്ങളെ സജീവ ചർച്ചയാക്കുകയാണ് യു.ഡി.എഫും ബി.ജെ.പിയും.

 2015ലെ വോട്ട് വില

ആശാ ശശിധരൻ (സി.പി.എം): 20,897

ശ്രീലേഖാ രാജീവ് (കോൺഗ്രസ്): 20,231

ആശാ അജി (ബി.ജെ.പി): 5,464