കരുനാഗപ്പള്ളി: എൽ.ഡി.എഫിന്റെ പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. ക്ലാപ്പന ഗ്രാമപഞ്ചായത്ത് , തൊടിയൂർ പഞ്ചായത്ത് , കുലശേഖരപുരം പഞ്ചായത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ളാപ്പനയിൽ സുരേഷ് താനുവേലി അദ്ധ്യക്ഷത വഹിച്ചു. സി .പി .എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി .ആർ .വസന്തൻ, സി .രാധാമണി, എം .ഇസ്മയിൽ ,ക്ലാപ്പന സുരേഷ് ,ടി .എൻ .വി ജയകൃഷ്ണൻ,പി. ജെ. കുഞ്ഞി ചന്തു, എ .മജീദ്,സി .ആർ. രാധാകൃഷ്ണൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി വസന്താരമേശ് എന്നിവർ സംസാരിച്ചു. എം. ഇസ്മയിൽ (പ്രസിഡന്റ്) ക്ലാപ്പന സുരേഷ് (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
തൊടിയൂരിൽ വി രാജൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പി .കെ. ബാലചന്ദ്രൻ, ജെ .ജയകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അനിൽ എസ്. കല്ലേലിഭാഗം, ആർ. ശ്രീജിത്ത്, പി .കെ .ജയപ്രകാശ്, ടി. രാജീവ്,ശ്രീധരൻപിള്ള, ആർ .രഞ്ജിത്ത്, അജിത്ത് തുടങ്ങിയവർ സംസാരിച്ചു.ശശിധരൻ പിള്ള (പ്രസിഡന്റ് ) പി .കെ. ജയപ്രകാശ് (സെക്രട്ടറി)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
കുലശേഖരപുരത്ത് രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വി .പി .ജയപ്രകാശ് മേനോൻ , സൂസൻ കോടി, പി .ആർ. വസന്തൻ, പി .ഉണ്ണി, ഡി. രാജൻ, വി .സുഗതൻ, എ .കെ .രാധാകൃഷ്ണപിള്ള, എ .നാസർ, പി .എസ്. സലിം, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. വി .സുഗതൻ (പ്രസിഡന്റ് ) വി .പി .ജയപ്രകാശ് മേനോൻ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.