ppe
ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്കുള്ള പി പി ഇ കിറ്റുകൾ 'അമ്മ ചാരിറ്റബിൾ ട്രസ്റ്റ് കൈമാറുന്നു

ചാത്തന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് പി.പി.ഇ കിറ്റുകൾ നൽകി. ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ എ.സി.പി ഷൈൻ തോമസ് എസ്.എച്ച്.ഒ ജസ്റ്റിൻ ജോണിന് കിറ്റുകൾ കൈമാറി. ട്രസ്റ്റ് കോ ഓർഡിനേറ്റർ വേണു.സി കിഴക്കനേല,​ പ്രസിഡന്റ് സുധാകര കുറുപ്പ്, സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.

ലോക്ഡൗൺ കാലത്ത് ഡ്യൂട്ടിയിലുള്ള നിയമപാലകർക്ക് പ്രഭാത ഭക്ഷണവും സംഭാരവും ട്രസ്റ്റ് വിതരണം ചെയ്തിരുന്നു. കൂടാതെ മസ്ക്, സാനിറ്റൈസർ, ഗ്ലൗസ്,​ കുടിവെള്ളം,​ ഹാൻഡ് വാഷ്,​ പി.പി.ഇ കിറ്റുകൾ,​ ഡ്യൂട്ടി പോയിന്റുകളിൽ ടെൻഡുകൾ,​ അനൗൺസ്‌മെന്റ് വാഹനം എന്നിവയും നൽകി.