seed
വിത്ത് മുളയ്ക്കാതെ കരീപ്ര തളവുർക്കോണം പാട്ടു പുരയ്ക്കൽ ഏല

കൊട്ടാരക്കര: മുളക്കാത്ത വിത്ത് നൽകി കൃഷി വകുപ്പ് നെൽകർഷകരെ കബളിപ്പിച്ചതായി പാരതി.കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലാസമിതിയാണ് പരാതിക്കാർ.ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ പാട്ടുപുരയ്ക്കൽ ഏലായിൽ ഈ ഏലാസമിതി കൂട്ടായ്മ 75 ഏക്കറോളം വയലിലാണ് നെൽകൃഷി നടത്തിവരുന്നത്.ഇത്തവണ കൃഷിഭവനിൽ നിന്നും നൽകിയ ഉമ നെൽ വിത്ത് കൃഷിഭവന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് വിതച്ചെങ്കിലും സമയം കഴിഞ്ഞിട്ടും വിത്തുകൾ മുളക്കാതായതോടെ കർഷകർ ആശങ്കയിലായി.

ഏറെ പ്രതീക്ഷയോ‌‌ടെ കടംവാങ്ങി പരമ്പരാഗത രീതിയിൽ വീത്ത്പാകി കാത്തിരുന്ന നെൽ കർഷകർ എന്തു ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുന്നു.ഇതിനെതിരെ വകുപ്പു മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി കാത്തിരിക്കുകയാണ് കർഷക കൂട്ടായ്മ.