കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അന്തേവാസി വിൽസൺ (81) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. തെന്മല സ്വദേശിയായ വൃദ്ധനെ നാട്ടുകാരാണ് പത്തുദിവസം മുൻപ് കലയപുരം ആശ്രയയിൽ എത്തിച്ചത്. ക്ഷയരോഗ ബാധ ഉണ്ടായിരുന്ന വിൽസണെ ചികിത്സയ്ക്കായി പുലയനാർകോട്ടെ ക്ഷയരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ അപസ്മാരം ഉണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് കലയപുരം ജോസ്, ജനറൽ സെക്രട്ടറി, ആശ്രയ സങ്കേതം, കലയപുരം. ഫോൺ: 9447798963.