ശാസ്താം കോട്ട: ശാസ്താംകോട്ട പഞ്ചായത്തിന്റെ ഭരണത്തിനായി ഇരു മുന്നണികളും കനത്ത പോരാട്ടത്തിൽ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രണ്ടു തവണ മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരവും ഒരു തവണ സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്കാരവും നേടാൻ കഴിഞ്ഞതും ഇടതുഭരണത്തിന്റെ നേട്ടമായി ചർച്ചയാക്കി ഭരണ തുടർച്ചയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇടതുപക്ഷം. ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി ഭരണം പിടിക്കാനുള്ള നീക്കങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. പട്ടികജാതി വനിത പ്രസിഡന്റാകുമെന്നതിനാൽ പട്ടികജാതി സംവരണ വാർഡായ ശാസ്താംകോട്ട ടൗൺ വാർഡിൽ കനത്ത മത്സരമാണ്. കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ എസ്.ഡി.പി.ഐയും ചില വാർഡുകളിൽ നിർണായക സ്വാധീനമുള്ള പി.ഡി.പിയും ബി.ജെ.പിയും മത്സര രംഗത്ത് സജീവമാണ്
യു.ഡി.എഫ്
1. സ്മിത അനിൽ പനപ്പെട്ടി 2 .വൈ .ദിലീപ് 3.അനിൽകുമാർ 4.ശ്രീകുമാർ 5 .സി .രാജശ്രീ 6.എസ്.വത്സല 7.കെ.ഗോപകുമാർ 8. രമേശൻ പിള്ള 9. അഞ്ജലി അജികുമാർ 10.ഹരികുമാർ 11.ടി.അനില 12. അൽഫോൺസ 13. സുമ അജയഘോഷ് 14.ഐ.ഷാനവാസ് 15.എസ്.എ.നിസാർ 16. എ. ആർ. രേഖ 17. എ. തസ്നി 18.എ.എസ്.ഗ്രീഷ്മ 19. സുഭദ്ര ജി. പിള്ള
എൽ.ഡി.എഫ്
1. പ്രീതാകുമാരി 2. ബി.രാജേഷ് 3. വി.ജി.ഭാർഗവൻ പിള്ള 4. അനിൽ തുമ്പോടൻ 5.രാജേശ്വരി 6. എ. ബബിത 7.ജി.മുരളീധരൻ പിള്ള 8.ആർ.അജയകുമാർ 9. ഉഷാകുമാരി 10.ജി.മണികുട്ടൻ പിള്ള 11. രജനി 12.എഫ്.മാർഗരറ്റ് 13. ഗീത 14. സജോ ജോൺസൺ 15. എച്ച്. ഷമീർ 16.നസീമ ഹംസ 17. എ. ബബിത 18. ഗുരുകുലം രാകേഷ് 19.എം.സബീല
എൻ.ഡി.എ
I. കൃഷ്ണാ കുമാരി സുനിൽ 2.ആർ.ഷിജു 3. ആർ. ശ്രീനാഥ് 4.എൻ.ബാബു 5. യമുനാ ദേവി 6. ബിന്ദു ആനന്ദ് 7.രാജേന്ദ്രൻ പിള്ള 8.എം.ജി മുരളീധരൻ പിള്ള 9. ജയശ്രീ മോഹനൻ 10.എൻ.സുരേഷ് കുമാർ 1 1. ആർ .ഇന്ദിര 12. മഞ്ജു 13.എം.ഒ.ഷെമിൻ 14.രാജേഷ് 15. ജയകൃഷ്ണൻ 17. സുനിതകുമാരി 18. വിമൽ കുമാർ 19. സന്ധ്യാ ബിജു