yooth
രജ്ഞിത്ത് രവീന്ദ്രൻ സംസാരിക്കുന്നു.

പത്തനാപുരം:എസ്. എൻ. ഡി. പി യോഗം യൂത്ത്മൂവ്മെന്റ് പത്തനാപുരം യൂണിയൻ പ്രവർത്തകയോഗം യൂണിയൻ ഓഫീസ് ഹാളിൽ നടന്നു. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ രഞ്ജിത്ത് രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി.ആമ്പാടി അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബി. ബിജു മുഖ്യപ്രഭാഷണം നടത്തി.യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ഷിബു വൈഷ്ണവ് സംഘടനാ സന്ദേശവും യൂണിയൻ കൗൺസിലർ വി. ജെ ഹരിലാൽ, യൂത്ത്മൂവ്മെന്റ് ജില്ലാ വൈസ് ചെയർമാൻ പ്രതിൻ ദീപ് തുടങ്ങിയവർ സംസാരിച്ചു.

യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറിയും സൈബർസേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ സ്വാഗതവും യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് എം. മഞ്ചേഷ് നന്ദിയും പറഞ്ഞു.

യോഗത്തിൽ പത്തനാപുരം യൂണിയനിൽ നിന്നും സൈബർ സേന കേന്ദ്ര; സമിതി ജോയിൻ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ട ബിനു സുരേന്ദ്രനും പത്തനാപുരം യൂണിയനിൽ നിന്നും യൂത്ത്മൂവ്മെന്റ് ജില്ലാ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പ്രതിൻ ദീപിനും സ്വീകരണം നൽകി.