ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണത്തിനായി ഇരുമുന്നണികളും അഭിമാന പോരാട്ടത്തിനൊരുങ്ങി. കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്ന് ഭരണം പിടിച്ചെടുത്ത എൽ.ഡി.എഫ് ഭരണം നിലനിറുത്താനുള്ള കഠിനശ്രമത്തിലാണ്. സി. പി .ഐ- സി.പി.എം അധികാരം പങ്കിട്ട അഞ്ച് വർഷകാലത്തിൽ സി.പി.എം അംഗം വോട്ട് മാറി ചെയ്തതിനെ തുടർന്ന് യു.ഡി.എഫിലെ അംബികാ വിജയകുമാറിന് ആറുമാസം പ്രസിഡന്റ് സ്ഥാനം കിട്ടിയിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ വികസനവും തടാക സംരക്ഷണവും ബ്ലോക്ക് ഭരണത്തിന് പ്രധാന ചർച്ചയാകും. ചില ഡിവിഷനുകളിൽ പി.ഡി.പി ,എൻ.ഡി.എ സ്ഥാനാർത്ഥികൾ ഇരു മുന്നണികൾക്കും തലവേദനയാകും
വാർഡ് 1- ആനയടി - കൃഷ്ണപിള്ള (കോൺഗ്രസ്) പങ്കജാക്ഷൻ (സി.പി.ഐ) ശ്രീകുമാർ ( ബി.ജെ.പി)
വാർഡ് -2 മലനട ഗീതാ രവീന്ദ്രൻ (കോൺഗ്രസ്) ഷീജ (സി.പി.എം) ബിജി അനി കുറുപ്പ്( ബി.ജെ.പി)
വാർഡ്- 3 പോരുവഴി ലത.കെ (കോൺഗ്രസ്) രാധ (എൽ.ഡി.എഫ് സ്വതന്ത്രൻ) രമാദേവരാജൻ( ബി.ജെ.പി)
വാർഡ് - 4 ഐവർകാല ശ്രീലത (കോൺഗ്രസ്) രാജി (സി.പി.എം) ഗീതാഞ്ജലി( ബി.ജെ.പി)
വാർഡ് - 5 കുന്നത്തൂർ ശാലിനി. എസ്. പിള്ള(കോൺഗ്രസ്) ഗീതാകുമാരി ( സി.പി.ഐ) സുധാചന്ദ്രൻ( ബി.ജെ.പി)
വാർഡ് - 6 ഭരണിക്കാവ് ജശാന്ത്. റ്റി(കോൺഗ്രസ്) സനിൽകുമാർ ( സി.പി.എം) രഘുനാഥ്( ബി.ജെ.പി)
വാർഡ്- 7 ശാസ്താംകോട്ട തുണ്ടിൽ നൗഷാദ്(കോൺഗ്രസ്) എസ്.ദിലീപ് കുമാർ (ആർ.എസ്.പി എൽ) മഹേഷ് മണികണ്ഠൻ
വാർഡ്- 8 കടപുഴ രാജീവൻ പിള്ള(കോൺഗ്രസ്) രതീഷ് (സി.പി.ഐ) ധനേഷ് പുളിന്താനം (ബി..ജെ.പി)
വാർഡ്- 9 വേങ്ങ വൈ.ഷാജഹാൻ (കോൺഗ്രസ്) കെ.എസ് ബാലൻ (സി.പി.ഐ) ജയകൃഷ്ണൻ ( ബി.ഡി.ജെ.എസ്)
വാർഡ് -കടപ്പ10 രാജി സാന്ദ്രാലയം(കോൺഗ്രസ്) കെ.അംബിക ( സി.പി.എം) ജ്യോതി അജയൻ കാക്കര ( ബി.ജെ.പി)
വാർഡ്- 11 മൈനാഗപ്പള്ളി മുസ്തഫ (ആർ.എസ്.പി) അഡ്വ. അൻസർ ഷാഫി ( സി.പി.എം) സുരേഷ് കുമാർ (ബി.ജെ.പി)
വാർഡ് -12 പതാരം ശശികല ( ആർ.എസ്.പി) ഒ.ശ്രീദേവി (സി.പി.എം) അഡ്വ.അഞ്ചു ( ബി.ജെ.പി)
വാർഡ് - 13 ശൂരനാട് തെക്ക് പി.പുഷ്പകുമാരി ( സി.പി.എം) വിജയശ്രീ ( ബി.ജെ.പി) സക്കീന ( മുസ്ലിം ലീഗ്)
വാർഡ് - 14 ശൂരനാട് വടക്ക് നളിനാക്ഷൻ(കോൺഗ്രസ്) സുന്ദരേശൻ (സി.പി.എം) ശ്യാം പ്രകാശ് ( ബി.ജെ.പി)