bike
ബൈക്കിൽ വച്ചുകെട്ടിയ ഇരുമ്പ് കഷ്ണം

തൊടിയൂർ: ബൈക്കിൽ വച്ച് കെട്ടി കൊണ്ടുപോയ പത്തടിയിലധികം നീളം വരുന്ന ഇരുമ്പ് കഷ്ണത്തിൽ (ഐചാനൽ ) തട്ടി മറ്റൊരു ബൈക്കിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ വെളുത്ത മണൽ ജംഗ്ഷനിലായിരുന്നു സംഭവം. അപായസൂചനകൾ ഒന്നും ഇല്ലാതെ ബൈക്കിൽ വച്ച്കെട്ടിയ ഇരു കഷ്ണത്തിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് തട്ടി ഇരുവരും റോഡിൽ വീഴുകയായിരുന്നു. രണ്ടുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.