കൊല്ലം: സമയപരിധി ലംഘിച്ച് ബാറിൽ മദ്യക്കച്ചവടം നടത്തിയതിന് റൂറൽ ജില്ലാ പൊലീസ് മേധാവി നേരിട്ട് അറസ്റ്റ് ചെയ്ത ബാർ ജീവനക്കാരെ റിമാൻഡ് ചെയ്തു. കൊട്ടാരക്കരയിലെ ഒരു ബാറിലെ ജീവനക്കാരായ അഞ്ചുപേരെയാണ് റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കൊല്ലം റൂറൽ എസ്.പി ഇളങ്കോയാണ് രഹസ്യവിവരത്തെ തുടർന്ന് ബാർ റെയ്ഡ് ചെയ്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 92 കുപ്പി വിദേശമദ്യവും ഒന്നരലക്ഷത്തോളം രൂപയും ബാറിൽ നിന്ന് പിടിച്ചെടുത്തു.