mp
പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിൽ നടന്ന യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ നഗരസഭയിൽ വികസനമെത്തിക്കാൻ പ്രാപ്തിയുള്ള ഭാവനാസമ്പന്നരായ വ്യക്തികളാണ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിൽ നടന്ന യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രാജേന്ദ്രപ്രസാദ്, ജെ. ഷെരീഫ്, സിസിലി സ്റ്റീഫൻ, എ. ഷുഹൈബ്, പാരിപ്പള്ളി ബിജു, പരവൂർ സജീബ്, പരവൂർ മോഹൻദാസ്, കെ. മോഹനൻ, പൊഴിക്കര വിജയൻ പിള്ള എന്നിവർ സംസാരിച്ചു. ഇലക്ഷൻ കമ്മിറ്റി ചെയർമാനായി പൊഴിക്കര വിജയൻ പിള്ള, കൺവീനറായി കെ. മോഹനൻ, രക്ഷാധികാരിയായി പരവൂർ മോഹൻദാസ്, കോ-ഓർഡിനേറ്ററായി പ്രേംജി എന്നിവരെ തിരഞ്ഞെടുത്തു.