വാളകം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൊലിക്കോട് കാർത്തികയിൽ അശോക് കുമാറാണ് (56) മരിച്ചത്. പൊലിക്കോട് ജംഗ്ഷനിൽ ബേക്കറി കട നടത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 17ന് കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നവഴിക്ക് പുറകെവന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് വെല്ലൂർ മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. ആറുമാസമായി അബോധാവസ്ഥയിൽ വീട്ടിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 9.15 ഓടെയായിരുന്നു മരണം. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ. മക്കൾ: അശ്വതി, ആകാശ്.