ochira

കൊല്ലം: ഐതീഹ്യങ്ങളിലെ യുദ്ധ സ്‌മരണകൾ ഇരമ്പുന്ന ഓച്ചിറയിൽ ഇത്തവണ ഏറ്റുമുട്ടുന്നത് വനിതകളാണ്. സി.പി.ഐയുടെ ഗേളി ഷൺമുഖൻ, കോൺഗ്രസിന്റെ ബി.സെവന്തികുമാരി, ബി.ജെ.പിയുടെ ലതാ മോഹൻ എന്നിവരാണ് മത്സര മുഖത്ത്. ഓച്ചിറ, കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ 42 വാർഡുകൾ ചേർന്നതാണ് ഓച്ചിറ ഡിവിഷൻ. കുലശേഖപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഗേളി ഷൺമുഖൻ മഹിളാ സംഘം കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറിയും സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗവുമാണ്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബി.സെവന്തികുമാരി മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റാണ്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ലതാ മോഹൻ മഹിളാ മോർച്ച സംസ്ഥാന ട്രഷററായിരുന്നു. വികസന വിഷയങ്ങൾ ചർച്ചയാക്കി ഓച്ചിറ നിലനിറുത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ നൽകാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ നൽകി അട്ടിമറിക്ക് ശ്രമിക്കുകയാണ് ബി.ജെ.പിയും യു.ഡി.എഫും. വിവാദ രാഷ്ട്രീയ വിഷയങ്ങളെല്ലാം ഇവർ പ്രചാരണ ആയുധമാക്കുന്നുണ്ട്.

 2015 ലെ വോട്ട് നില

അനിൽ.എസ് കല്ലേലിഭാഗം (സി.പി.ഐ ): 19,​014

എം.എ. ആസാദ് (കോൺഗ്രസ്): 18,​651

ജി.രാജു (ബി.ജെ.പി): 8,​092