കൊല്ലം: നെടുവത്തൂരിന്റെ നായികയാകാൻ ശ്രദ്ധേയമായ പോരാട്ടമാണ് നടക്കുന്നത്. സി.പി.എമ്മിലെ സുമാലാൽ, കോൺഗ്രസിലെ ജയശ്രീ.എസ്.പിള്ള, ബി.ജെ.പിയിലെ ദീപ അനിൽ എന്നിവരാണ് മത്സര രംഗത്ത്. നെടുവത്തൂർ പഞ്ചായത്തിലെ 14 വാർഡുകൾ, പവിത്രേശ്വരത്തെ 17 വാർഡുകൾ, എഴുകോണിലെ 14 വാർഡുകൾ എന്നിങ്ങനെ 45 പഞ്ചായത്ത് വാർഡുകൾ അടങ്ങുന്നതാണ് നെടുവത്തൂർ ഡിവിഷൻ. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജയശ്രീ.എസ്.പിള്ള ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയാ സെക്രട്ടറി സുമാലാൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും അഭിഭാഷകയുമാണ്. മഹിള മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ദീപ അനിൽ. വികസന പദ്ധതികൾ നിരത്തി നെടുവത്തൂരിനെ നിലനിറുത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ ഡിവിഷനിലെ വീഴ്ചകൾ എണ്ണി പറഞ്ഞ് വോട്ടുറപ്പിക്കാനും വിജയിക്കാനുമാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും പരിശ്രമം.
2015 ലെ വോട്ട് നില
എസ്.പുഷ്‌പാനന്ദൻ (സി.പി.എം): 15,499
എഴുകോൺ സന്തോഷ് (കോൺഗ്രസ്): 12,795
ബൈജു ചെറുപൊയ്‌ക (ബി.ജെ.പി): 8,052