പത്തനാപുരം: പത്തനാപുരത്ത് ജംഗ്ഷൻ, നെടുംമ്പറമ്പ് , നടുക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. വഴിയാത്രക്കാരും ഓട്ടോ തൊഴിലാളികളുമടക്കമുള്ളവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കടിയേറ്റവർ പത്തനാപുരം പുനലുർ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായി ചികിത്സ തേടി. വലിയ മരം ഹസീന മൻസിൽ മുഹമ്മദ് ഹുസൈൻ (63) നെടുംപറമ്പ് ഈട്ടി വിളവടക്കേതിൽ ഹുസൈൻ (54) കോവളം സ്വദേശി ബിജു (40) മഞ്ചളളൂർ വലിയ മഠം ശശി(58) കിഴക്കേ ഭാഗം കൊല്ലാല അക്കു വിലാസം ഓട്ടോ തൊഴിലാളി തുളസി ( 59) കലഞ്ഞൂർ മല്ലംങ്കുഴ മധുസദനത്തിൽ തങ്കമണി (69) മാലൂർ ചെറിയാൻ തോമസ് (69) സെന്റ് മേരീസ് തടി മില്ല് തൊഴി ലാ ളി മുത്ത് സ്വാമി (53) തുടങ്ങി പത്തോളം പേർക്കാണ് പേപ്പട്ടി യുടെ കടിയേറ്റത്. ഓട്ടോ തൊഴിലാളി തുളസീധരൻ പിള്ളയുടെ കയ്യിൽ ആഴമേറിയ മുറിവുണ്ട്. പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും തെരുവ് നായകളുടെ ശല്യം അതിരൂക്ഷമാണ്.