അഞ്ചൽ:പുരോഗമന കലാസാഹിത്യസംഘം അഞ്ചൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഗുരുവന്ദനവും കവിയരങ്ങും പ്രദീപ് കണ്ണങ്കോട് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മിറ്റി അംഗം അജിത് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.ജെ. പ്രതീപ് മുഖ്യപ്രഭാഷണം നടത്തി. ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാർളി കോലത്ത് , സെക്രട്ടറി അനിതാകുമാരി, ബി. പ്രസാദ്, ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, സജീവ് പാങ്ങലംകാട്ടിൽ, കോട്ടുക്കൽ ബാലകൃഷ്ണൻ, അഞ്ചൽ ദേവരാജൻ, കൃഷ്ണൻ, ഗണപൂജാരി, വെട്ടിക്കവല ബാബു, സുരേഷ് തുടങ്ങിയവർ കവിതചൊല്ലി.