covid

പത്തനാപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ എലിക്കാട്ടൂർ വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിക്കും പത്ത് പ്രവർത്തകർക്കുമാണ് രോഗം ബാധിച്ചത്.

രണ്ട് ദിവസം മുൻപ് രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് പനി ബാധിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച ഇവർ കൊവിഡ് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മറ്റുള്ളവർ ഇന്നലെ രാവിലെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരായി. എല്ലാവരും ക്വാറന്റൈനിൽ പ്രവേശിച്ചു. സ്ഥാനാർത്ഥിയും പ്രവർത്തകരും സന്ദർശിച്ച വീടുകൾ സമ്പർക്കപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പിറവന്തൂർ പഞ്ചായത്തിൽ സെക്ടറൽ യോഗം നടക്കും.