കൊല്ലം: ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് സംസ്ഥാന പൊലീസ് ആക്ടിൽ 118 എ വകുപ്പ് പുതുതായി കൂട്ടിച്ചേർത്തതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു. പൊലീസ് നിയമഭേദഗതിക്കെതിരെ കൊല്ലം ഗാന്ധിഘട്ടിൽ യൂത്ത് കോൺഗ്രസ് നടത്തിയ വാമൂടി നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ കേരളത്തിൽ കരിനിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണ്. സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങൾക്ക് എതിരെയാണ് പിണറായി സർക്കാർ നീങ്ങുന്നതെന്നും വിഷ്ണു സുനിൽ പന്തളം പറഞ്ഞു. അസംബ്ലി പ്രസിഡന്റ് ശരത്ത് മോഹൻ അദ്ധ്യക്ഷനായി. ഒ.ബി. രാജേഷ്, കൗശിക്.എം. ദാസ്, ഹർഷാദ് മുതിരപറമ്പിൽ, സച്ചു പ്രതാപൻ, മഹേഷ് മനു തുടങ്ങിയവർ സംസാരിച്ചു.