അഞ്ചൽ: കൊല്ലം ജില്ലാപഞ്ചായത്ത് അഞ്ചൽ ഡിവിഷൻ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എം.എൽ.എ പി. എസ് .സുപാൽ ഉദ്ഘാടനം ചെയ്തു. സി. പി. ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ അദ്ധ്യക്ഷത വഹിച്ചു. സി .പി .എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർമാരായ എസ് .ജയമോഹൻ, ജോർജ്ജ് മാത്യു,ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ, ഏരിയ സെക്രട്ടറി വിശ്വ സേനൻ, എ.ഐ.വൈ.എഫ്. സംസ്ഥന പ്രസിഡന്റ് അഡ്വ. ആർ സജി ലാൽ, സി .പി .ഐ ജില്ലാ കൗൺസിൽ അംഗം കെ എൻ വാസവൻ, ലെനു ജമാൽ, ആയൂർ ബിജു,വി .എസ്. സതീശ്, ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷൻ സ്ഥാനാർത്ഥി അംബിക കമാരി എന്നിവർ സംസാരിച്ചു. ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായി ലിജു ജമാലിനെയും(പ്രസിഡന്റ്) ഡി. വിശ്വസേനനേയും (സെക്രട്ടറി )തിരഞ്ഞെടുത്തു.