ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ യു.ഡി.എഫിന് അധികാരമുണ്ടായിരുന്ന ഏക പഞ്ചായത്താണ് കുന്നത്തൂർ. കുന്നത്തൂർ പഞ്ചായത്തിന്റെ ഭരണം പിടിക്കാൻ ഇടത് -വലത് മുന്നണികൾ അഭിമാന പോരാട്ടം നടത്തുകയാണ്.സ്വതന്ത്രനെ പ്രസിഡന്റാക്കാനുള്ള ഇടത് ശ്രമത്തെ ബി.ജെ.പി പിന്തുണയോടെ അട്ടിമറിച്ച് യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ ഉണ്ടായ കൂറുമാറ്റവും അവിശ്വാസവും ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നത് ഇരുമുന്നണികൾക്കും നിർണായകമാവും. കഴിഞ്ഞ തവണ ഇടത് - വലത് മുന്നണികൾ ഏഴ് വീതം സീറ്റും സ്വതന്ത്രർ രണ്ട് സീറ്റിലും ബി.ജെ.പി ഒരു സീറ്റിലുമാണ് ജയിച്ചത്.
സ്ഥാനാർത്ഥി നിർണയം കരുതലോടെ
ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കാൻ ഇരു മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിലടക്കം കരുതലോടെയാണ് നീങ്ങുന്നത്.കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ വികസനം ചർച്ചയാക്കി ഭരണം നിലനിറുത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ അടക്കമുള്ളവരാണ് വലത് സ്ഥാനാർത്ഥികൾ. പഞ്ചായത്തിലെ വികസന മുരടിപ്പും സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടവും ചർച്ചയാക്കി ഭരണം പിടിക്കാനൊരുങ്ങുകയാണ് ഇടത് മുന്നണി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.അരുണാമണി ഉൾപ്പടെയുള്ള പരിചയ സമ്പന്നരാണ് ഇടത് സ്ഥാനാർത്ഥികൾ. കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ ബി.ജെ.പി കൂടുതൽ സീറ്റ് നേടി കരുത്ത് കാട്ടാൻ മത്സര രംഗത്ത് സജീവമാണ്. പ്രസിഡന്റ് സ്ഥാനത്ത് വനിതാ സംവരണമാണെന്നതും ശ്രദ്ധേയമാണ്
സ്ഥാനാർത്ഥികൾ
എൽ.ഡി.എഫ്
വാർഡ്- 1. എസ്.ബിജു 2 .രമേശൻ 3. ശ്രീജാകുമാരി 4.പി. ബിനീഷ് 5. അശോകൻ മറുമുട്ടം 6.എസ്.രതീഷ് 7.രശ്മി രഞ്ജിത്ത് 8.എസ്.സിന്ധു 9. കെ.വത്സലകുമാരി 10.ആർ. സുനിൽ കുമാർ 1 1. കലാരഞ്ജിനി 12.ബി.അരുണാമണി 13. ശ്രീലത 14.ടി.ശ്രീലേഖ 15. ആർ.ഗോപിനാഥൻപിള്ള 16.ജി.പ്രിയദർശിനി 17. സുജാതാ ശ്രീരാമൻ
യു.ഡി.എഫ്
1. ജി. നന്ദകുമാർ 2. ശ്രീദേവി അമ്മ 3. സൗമ്യ 4. കോമളൻ നിലയ്ക്കൽ 5. അരുൺ വാസുദേവ് 6.എം.രഞ്ജു 7.ആർ. ബീന 8. വിജയകുമാരിയമ്മ 9. ഷിനി കിഷോർ 10. രാജൻ നാട്ടിശ്ശേരിൽ 11. ഉഷാകുമാരി 12. റാണി മനു 13.രമാ സുന്ദരശേൻ 14.എസ്.ബിന്ദു 15. റെജി കുര്യൻ 16. ഷീജാ രാധാകൃഷ്ണൻ 17. അഞ്ജു ദേവൻ
എൻ.ഡി.എ
1. ബിനീഷ് 2. നിഖിൽ 3. സ്മിത 4. പുഷ്പകുമാർ 5. അമൽ രാജ് 6.മുരളീധരൻ പിള്ള 7. സുകന്യ 8. അനീഷാ 9. സുനിൽ മോൾ 10. റാണി 11. അനില 12. ശ്രീലത 13. പ്രഭ 14. ലളിതകുമാരി 15.ചന്ദ്രശേഖരൻ പിള്ള 16. വിനോദ് 17. സൂര്യ