abhinandana

റോഡുകളും കെട്ടിടങ്ങളും മാത്രമാണ് വികസനം എന്ന് ചിന്തിക്കുന്ന ആളാകരുത് മേയർ. പ്രകൃതിയെ സ്നേഹിക്കുന്നയാളാകണം. അഷ്ടമുടി കായലിന്റെ ദുരവസ്ഥ പരിഹരിക്കണം. അതുപോലെ തന്നെ മറ്റ് ജലാശങ്ങളും സംരക്ഷിക്കണം. മനസിൽ ഒരു പച്ചപ്പ് ഉണ്ടാകണം. അപ്പോൾ പ്രകൃതിയോടും ജനങ്ങളോടും അത്മാർത്ഥതയുണ്ടാകും. മേയറുടെ അധികാരങ്ങൾ കിട്ടിയാലും പച്ചമനുഷ്യനെപ്പോലെ പെരുമാറണം. നഗരത്തിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടണം. യുവതയോട് പ്രത്യേക താല്പര്യം പുലർത്തണം. അവർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങണം. അണുങ്ങളെക്കാൾ കരുത്തോടെ തീരുമാനങ്ങൾ എടുക്കുന്ന ആളായിരിക്കണം നമ്മുടെ വനിതാ മേയർ. തീരുമാനങ്ങൾ നടപ്പാക്കാൻ ആണിനെക്കാൾ ഇച്ഛാശക്തിയും കാട്ടണം.

ബി. അഭിനന്ദന

മൂന്നാം വർഷ ഫിസിക്സ്

എസ്.എൻ കോളേജ്, കൊല്ലം

ശ്രീനന്ദനം, ആശ്രാമം