പത്തനാപുരം:എസ്. എൻ. ഡി. പി യോഗം പത്തനാപുരം യൂണിയനിലെ മുഴുവൻ ശാഖകളിലെയും ഭാരവാഹികളുടെ യോഗം യൂണിയൻ ഓഫീസിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ബി. കരുണാകരൻ, പി. ലെജു, യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് പ്രസിഡന്റുമായ റിജു. വി. ആമ്പാടി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ. പി. ഗണേഷ് കുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ബി . ബിജു സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് അംഗം എം. എം . രാജേന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.
യോഗത്തിൽ വിവിധ ശാഖകളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ പ്രതിനിധി എന്നിവർ പങ്കെടുത്തു.