pho
പുനലൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സഹ പ്രവർത്തകരുടെ തോളിൽ ചവിട്ടി പോസ്റ്റർ ഒട്ടിക്കുന്ന ഇടത് മുന്നണി പ്രവർത്തകർ

പുനലൂർ: ഇന്ന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക പിൻ വലിക്കാനുളള തീയതി കണക്കിലെടുത്ത് കിഴക്കൻ മലയോര മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൂടേറുന്നു.പുനലൂർ നഗരസഭക്ക് പുറമെ തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ആര്യങ്കാവ്, തെന്മല, കരവാളൂർ പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ച് തുടങ്ങിയത്.ഇടത്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളാണ് പ്രധാനമായും പ്രചരണ പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തുളളത്. ഇന്നലെ അവധി ദിവസമായതോടെ പ്രദേശമാകെ പ്രവർത്തകരും സ്ഥാനാർത്ഥികളും നിറഞ്ഞ് നിന്ന കാഴ്ചായായിരുന്നു.