കുന്നത്തൂർ : പഞ്ചായത്തിലെ പുത്തനമ്പലം,വാഴവിള മുക്ക് തുടങ്ങിയ ഭാഗങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. ജില്ലാ, ബ്ലോക്ക് , വാർഡ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സ്വകാര്യ മതിലുകളിൽ പതിപ്പിച്ചിരുന്ന പോസ്റ്ററുകൾ കീറി കളഞ്ഞ ശേഷം എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ പതിപ്പിക്കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.