ajna-11

ഓടനാവട്ടം: വീടിനുള്ളിൽ ഇലക്ട്രിക് പ്ലഗ് കണക്ട് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥിനി മരിച്ചു. വാളിയോട് മറവങ്കോട് മിച്ചഭൂമിയിൽ അജോഭവനിൽ ജോസിന്റെയും അനിതയുടെയും മകൾ അജ്ന ജോസാണ് (11) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.

നിലവിളി കേട്ട് വീടിന് പുറത്തിരുന്ന അമ്മയും സഹോദരനും എത്തിയപ്പോൾ അജ്ന ഷോക്കേറ്റ് നിലത്തുകിടക്കുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

വാളിയോട് എസ്.ആർ.വി യു.പി.എസിലെ ആറാം ക്ലാസ്‌ വിദ്യാർത്ഥിനിയാണ്.
അഞ്ചുവർഷം മുൻപ് പട്ടയം കിട്ടിയ അഞ്ച് സെന്റിലെ കെട്ടുറപ്പില്ലാത്ത കുടിലിലാണ് കുടുംബം കഴിഞ്ഞിരുന്നത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം നാളെ വിട്ടുനൽകും. സഹോദരൻ: അജോജോസ്.