rail
കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ റെയിൽവേ ഡിവിഷണൽ മാനജേർ ആർ. മുകുന്ദ് പാർക്കിംഗ് ഏരിയ വൃത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നു

കൊല്ലം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജർ ആർ. മുകുന്ദ് കൊല്ലം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഒരു മാസം മുൻപ് ചുമതലയേറ്റ അദ്ദേഹം കൊല്ലം സ്റ്റേഷനിൽ ആദ്യമായാണ് എത്തിയത്. പത്തരയോടെ ട്രെയിനിൽ എത്തിയ അദ്ദേഹം സ്റ്റേഷനും പരിസരവും കണ്ട ശേഷം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പിന്നീട് അനന്തപുരി എക്സ്‌പ്രസിൽ തിരുവനന്തപുരത്തേക്ക് മടങ്ങി. ട്രെയിനുകളുടെ എണ്ണം കുറഞ്ഞതോടെ യാത്രക്കാരില്ലാതെ കാടുമൂടി തുടങ്ങിയ പാർക്കിംഗ് കേന്ദ്രം ഉൾപ്പെടെ വൃത്തിയാക്കാൻ നിർദേശം നൽകി.