തഴവ: 26 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. എൻ.ജി.ഒ യൂണിയൻ കരുനാഗപ്പള്ളി ഏരിയാ ജോയിന്റ് സെക്രട്ടറി കെ.അനന്തകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. മനോരഞ്ജൻ ഉദ്ഘാടനം ചെയ്തു. എസ്.അനന്തൻ പിള്ള, ദീപു, വേണുഗോപാൽ എന്നിവർ സംസാരിച്ചു.