hos
കിഫ്മിയിൽ നിന്നും അനുവദിച്ച 68കോടി രൂപ ചെലവഴിച്ച് നിർമ്മാണം അന്തിമഘട്ടത്തിലായ പുനലൂർ ഗവ.താലൂക്ക് ആശുപത്രിക്ക് വേണ്ടി പത്ത് നിലയുള്ള കെട്ടിട സമുച്ചയം

പുനലൂർ:കേരളത്തിലെ വികസന മുന്നേറ്റങ്ങൾക്ക് വഴിയോരുക്കിയ കിഫ്‌ബിയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിബന്ധങ്ങൾ തീർക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, ബി.ജെ.പി അവിശുദ്ധ കൂട്ട് കെട്ടിനെതിരെയും കിഫ്ബിയെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയർത്തിയും ഇടത് മുന്നണിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5മുതൽ 5.30വരെ 35 കിലോമീറ്റർ ദൂരത്തിൽ പ്രവർത്തകർ ലോംഗ് വാൾ നിർമ്മിക്കുമെന്ന് ഇടത് മുന്നണി നേതാക്കളായ എസ്.ജയമോഹനൻ, കെ.രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കുളത്തൂപ്പുഴയിലെ ചോഴിയക്കോട് മുതൽ പുനലൂർ ഗവ.താലൂക്ക് ആശുപത്രി ജംഗ്ഷൻ വരെയാണ് ലോംഗ് വാൾ സംഘടിപ്പിച്ചിരിക്കുന്നത്. പുനലൂർ നഗരസഭ പ്രദേശങ്ങളിൽ നിന്ന് പങ്കെടുക്കുന്ന പ്രവർത്തകരുടെ യോഗം വൈകിട്ട് 5.45ന് പുനലൂർ തൂക്ക് പാലത്തിന് സമീപത്ത് ചേരും. മന്ത്രി കെ.രാജു, മുല്ലക്കര രത്നാകരൻ, കെ.എൻ.ബാലഗോപാൽ, മുൻ എം.എൽ.എ പി.എസ്.സുപാൽ,ബെന്നികക്കാട് തുടങ്ങിയ ഇടത് മുന്നണി നേതാക്കൾ ലോംഗ് വാളിലെ വിവിധ കേന്ദ്രങ്ങളിൽ അണിചേരും.ഇടത് മുന്നണി നേതാക്കളായ ജോർജ്ജ് മാത്യൂ, എസ്.ബിജു, ജോബോയ് പെരേര തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.