photo
എസ്.എൻ.ഡി.പി യോഗം കോലം പന്മന കോലം 3568 ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള സംഘടനയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ നിർവഹിക്കുന്നു

ചവറ: എസ്.എൻ.ഡി.പി യോഗം പന്മന കോലം 3568 ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി രൂപം നൽകിയ ശ്രീനാരായണ സീനിയർ സിറ്റിസൺ ഫോറത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ നിർവഹിച്ചു.
ശാഖാ അതിർത്തിയിലെ മുതിർന്ന പൗരന്മാരുടെ സാമ്പത്തിക,​കായിക വിനോദ ,​ആയുരാരോഗ്യ സംരക്ഷണം ,​ വിവിധ മേഖലകളിൽ തൊഴിൽ പരീക്ഷണത്തിലൂടെ സ്വയം പര്യാപ്തത,​ വാർദ്ധക്യത്തിലെ മാനസിക സംഘർഷങ്ങൾ വിനോദാവസരങ്ങൾ നൽകി ലഘൂകരിക്കുക തുടങ്ങിയവയാണ് സംഘടന ലക്ഷ്യമാക്കുന്നത്. ചടങ്ങിൽ മെമ്പർഷിപ് വിതരണം,തിരിച്ചറിയൽ കാർഡ് വിതരണം,40 മുതിർന്ന പൗരന്മാർക്ക് കിടക്ക വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ട്രസ്റ്റ് ബോർഡിലേക്ക് പുതുതായി ചവറ യൂണിയനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രസിഡന്റ് അരിനെല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ സുധാകരൻ മുരളീധരൻ തുടങ്ങിയവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ പ്രസിഡന്റ് ദിവാകരൻ മധുമന്തിരത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ഫോറം പ്രസിഡന്റ് രാധാകൃഷ്ണൻ സുജിലയം,മോഹൻ പുന്തല,നാലുകണ്ടത്തിൽ അരവിന്ദൻ,വിശ്വനാഥൻ,സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ടി .സരസൻ സ്വാഗതവും വിപി വിപിനക് നന്ദിയും പറഞ്ഞു.