aiyf
എഐവൈഎഫ് - എഐഎസ്എഫ് കരവാളൂർ ഈസ്റ്റ് മേഖലാ തെരെഞ്ഞെടുപ്പ് കൺവെൻഷൻ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ആർ.എസ്.എസിന്റെ ഒളിപ്പോരാളികളായി കേന്ദ്ര ഏജൻസികൾ മാറിയെന്ന് എ. ഐ .വൈ .എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കരവാളൂരിൽ ചേർന്ന എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് കരവാളൂർ ഈസ്റ്റ് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എ .ഐ .വൈ .എഫ് മേഖലാ പ്രസിഡന്റ് എസ്.സുജിത് അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന കമ്മിറ്റി അംഗം വി.എസ് .പ്രവീൺ കുമാർ, മണ്ഡലം പ്രസിഡന്റ് എസ്.ശ്യാം രാജ്, വി.രാജൻ, അനൂപ് ഉമ്മൻ, വി.ശശിധരൻ, പ്രസാദ് ഗോപി, വിഷ്ണുഗോപാൽ, ടി.ആർ. വിഷ്ണു,ലാൽ കൃഷ്ണ എന്നിവർ സംസാരിച്ചു.