അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ചണ്ണപ്പേട്ട ശാഖ ഗുരുമന്ദിരത്തിനും ഇതോടനുബന്ധിച്ച ശിവശാസ്താ ക്ഷേത്രത്തിനും ആവശ്യമായ പൂജാ സാമഗ്രികളുടെ വിപണന ശാല ആരംഭിച്ചു. വിപണന ശാലയുടെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് എം.എസ്. ശോഭനേന്ദ്രൻ (മണി) നിർവഹിച്ചു. ശാഖാ സെക്രട്ടറി സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യവില്പന മുൻ ശാഖാ പ്രസിഡന്റ് വാമദേവൻ ഏറ്റുവാങ്ങി. മേൽശാന്തി അടൂർ മണികണ്ഠൻ തിരുമേനി മുഖ്യകാർമ്മികത്വം നിർവഹിച്ചു. ശാഖാ കമ്മിറ്റി അംഗങ്ങളായ രഘുനാഥൻ, സതീശൻ, ബിജു, മായ, ബാബു, യൂത്ത് മൂവ്മെന്റ് പുനലൂർ യൂണിയൻ ജോയിന്റ് സെക്രട്ടറി രാഹുൽ, ശാഖാ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മനു തുടങ്ങിയവർ പങ്കെടുത്തു.