ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിന്റെ ഭരണത്തിനായി ഇടത് -വലത് മുന്നണികൾ അഭിമാന പോരാട്ടം നടത്തുകയാണ്. യു.ഡി.എഫ് ഭരണം അട്ടിമറിച്ച് അധികാരത്തിലെത്തിയ ഇടതുപക്ഷം ഭരണം നില നിറുത്താനുള്ള കഠിന ശ്രമത്തിലാണ്. കോൺഗ്രസിലെ ഗ്രൂപ്പുകളിയും വിമതരും മൂലം അധികാരം നഷ്ടപ്പെട്ട് ഒരു അംഗത്തിലൊതുങ്ങിയ കോൺഗ്രസ് ഭരണം പിടിക്കാൻ കരുതലോടെയാണ് നീങ്ങുന്നത്. കഴിഞ്ഞ തവണ 9 സീറ്റിൽ എൽ.ഡി.എഫും, നാലു സീറ്റിൽ ബി.ജെ.പിയും, സ്വതന്ത്രർ രണ്ട് സീറ്റു ,എസ്.ഡി.പി.ഐ രണ്ട് സീറ്റ് യു.ഡി.എഫ് ഒരു സീറ്റിലുമാണ് വിജയിച്ചത്.ബി.ജെ.പി രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കുന്നത്തൂരിലെ ഏക പഞ്ചായത്താണ് പോരുവഴി. ഇത്തവണ കൂടുതൽ സീറ്റുകൾ നേടി ഭരണം അട്ടിമറിക്കാൻ ശക്തമായ പോരാട്ടത്തിന് സാക്ഷിയാകുന്നത്. മുൻ കാല സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകൃതമായ കോതമംഗലം മോഡൽ ട്വന്റി -25 മൂന്നു വാർഡുകളിൽ മത്സരിക്കുന്നതും നിർണായകമാണ്. പഞ്ചായത്ത് പ്രസിഡന്റ് പുരുഷനാണെന്നത് ജനറൽ വാർഡുകളിലെ പോരാട്ടം കടുത്തതാക്കും.
എൽ.ഡി.എഫ്
സ്ഥാനാർത്ഥികൾ : 1.ജെ .ജോൺസൺ 2 .അഖിൽ സിദ്ധാർത്ഥൻ 3.പി.എസ് പ്രദീപ് 4.കെ.ശാന്ത 5. ജിഷാകുമാരി 6. ജയകുമാരി 7.ശ്രീജാ സുനിൽ 8. ബി. ബിനീഷ് 9.മോഹനൻ പിള്ള 10. അശോകൻ 1 1. സുദർശനകുറുപ്പ് 12. സജിനി രാജ് 13. ഷമീറാ ഹമീദ് 14. സൗമ്യ ബൈജു 15. ഷീബ 16.എസ്.ഷീജ 17. വിനു. ഐ. നായർ 18. വിശ്വംഭരൻ
യു.ഡി.എഫ്
1.ടി. കോശി 2. അരുൺ ഉത്തമൻ 3. രാജൻ ജോർജ് 4.ഗിരിജാ പ്രസന്നൻ 5.ആർ.സദാശിവൻപിള്ള 6. ചന്ദ്രിക 7. സ്മിതാ അരുൺ 8. ബി. മോഹനൻ പിള്ള 9.കെ.രാജൻ 10.എം.ചന്ദ്രശേഖരപിള്ള 11. ബിനു മംഗലത്ത് 12. ഷൈനി.സി.ഷാജി 13. മറിയം ബീവി 14. നസീറ 15.സഫിയാ ഹനീഫാ 16. പ്രിയാ സത്യൻ I7. ആർ. മഞ്ജുഷ 16. പി.കെ. രവി
എൻ.ഡി.എ
1.രാജേഷ് പുത്തൻപുര 2. അജിൽ കുമാർ 3.ജി.വിഷ്ണുപ്രിയ 4. രമണി 5. നമ്പൂരേത്ത് തുളസീധരൻ പിള്ള 6. സ്മിത 7. ബി. ബിന്ദു 8. നിഖിൽ മനോഹർ 9.രഞ്ജിത്ത് റാം 10.രാജേഷ് വരവിള 11.സി.എസ്. കിരൺ 12.കെ.വത്സല 13. ബീനാ റാണി 14. ജാൻസി 15.ആർ. ലക്ഷ്മി 16. വിജയലക്ഷ്മി 17. വി. രാജി 18. ജ്യോതിഷ്