d
കൊ​​​ല്ലം​ ​ശാ​​​ര​​​ദാ​ ​മ​ഠ​ത്തി​ൽ​ ​ന​​​ട​​​ന്ന​ ​എ​​​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കൊ​ല്ലം​ ​യൂ​​​ണി​​​യ​​​ന്റെ​ ​ക്ഷേ​​​മ​സം​​​ഗ​​​മം​ ​മോ​​​ഹ​ൻ​ ​ശ​​​ങ്ക​ർ​ ​ഉ​​​ദ്​​ഘാ​​​ട​​​നം​ ​ചെ​​​യ്യു​​​ന്നു.​ ​എ​ൻ.​ ​രാ​​​ജേ​​​ന്ദ്ര​ൻ,​ ​പി.​ ​സു​​​ന്ദ​​​ര​ൻ,​ ​മ​​​ഹി​​​മ​ ​അ​​​ശോ​​​ക​ൻ,​ ​ആ​​​നേ​​​പ്പി​ൽ​ ​എ.​ഡി.​ ​ര​​​മേ​​​ശ്,​ ​ബി.​ ​പ്ര​​​താ​​​പ​ൻ​ ​എ​​​ന്നി​​​വ​ർ​ ​സ​​​മീ​​​പം

കൊല്ലം: ആർ. ശങ്കറിന്റെ സ്മരണാർത്ഥം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളുടെ കൂട്ടായ്മയിൽ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളോടനുബന്ധിച്ച് കൊല്ലം ശാരദാമഠത്തിൽ സംഘടിപ്പിച്ച സംഗമം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ആഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ആർ.ഡി.സി ചെയർമാൻ മഹിമ അശോകൻ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേശ്, യൂണിയൻ കൗൺസിലർ ബി. പ്രതാപൻ എന്നിവർ സംസാരിച്ചു. അഡ്വ. എസ്. ഷേണാജി, ജി. രാജ് മോഹൻ, പ്രമോദ് കണ്ണൻ, നേതാജി രാജേന്ദ്രൻ, അനൂപ് ശങ്കർ, വിനുരാജ്, ചന്തു, സനിത്ത് മൺറോ, മണികണ്ഠൻ, മുണ്ടയ്ക്കൽ രാജീവ്, മങ്ങാട് ഉപേന്ദ്രൻ, ജെ. ബേബി വെൺപാലക്കര, ബൈജുലാൽ പേരൂർ, പി. ഷാജി തട്ടാമല, ധനപാലൻ, ജി. കൃഷ്ണകുമാർ, കോതേത്ത് ശശി, വിനോദ് ഭാസ്കർ,​ ബാബു രാജൻ തംബുരു, കെ.എസ്. ഷിബു, മോഹൻ കരപ്പാടി, വെൺമിണാംതറ രാജേന്ദ്രൻ, ആർ. ചന്ദ്രശേഖരൻ മഹാലക്ഷ്മി, ജി. വേണുഗോപാൽ ആശ്രാമം, പി.ജി. സലിം കുമാർ, ശിവദാസൻ ഉളിയക്കോവിൽ, മണക്കാട് സജി, ഷാണ്മധരൻ, പി.വി. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി. ട്രസ്റ്റ് ബോർഡ് അംഗങ്ങളും മോഹൻ ശങ്കറിന്റെ കുടുംബാംഗങ്ങളും നൽകിയ തുക ഉപയോഗിച്ച് ശാരദാമഠത്തിൽ കസേരകളും മേശകളും വാങ്ങി നൽകി. പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടത്തിൽ കൊവിഡ് രോഗികൾക്ക് വസ്ത്രങ്ങളും ഭക്ഷ്യ ധാന്യങ്ങളും വിതരണം ചെയ്തിരുന്നു.