ldf
ജില്ലാ പഞ്ചായത്ത് കരവാളൂർ ഡിവിഷൻ ഇടത് മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ഇടത് മുന്നണി കരവാളൂർ ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ കരവാളൂർ എൻ.എസ്.എസ്.ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.ജോബോയ് പേരേര അദ്ധ്യക്ഷത വഹിച്ചു. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ്ജ് മാത്യൂ, പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, അഞ്ചൽ ഏരിയ കമ്മിറ്റി അംഗം വി.എസ്.സതീഷ്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.സലീം, സി.അജയപ്രസാദ്, ലിജു ജമാൽ, ബാബു പണിക്കർ, ഡി.വിശ്വസേനൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഡോ.കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു. ബി.ശശിധരൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും വി.എസ്.സതീഷ് സെക്രട്ടറിയുമായ 251 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.