x

കൊല്ലം: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് കുണ്ടറ പൊലീസിന്റെ പിടിയിലായി. കുണ്ടറ മുളവന പള്ളിയറ പ്രതീക്ഷാഭവനിൽ റജീസാണ് (43)​ അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ കുണ്ടറ പള്ളിമുക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 25. 9 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 98,​000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് കുണ്ടറ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഈടായി നൽകിയ ഉരുപ്പടികളിൽ സംശയം തോന്നിയ ധനകാര്യ സ്ഥാപന ജീവനക്കാ‌ർ വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിവരം രഹസ്യമായി പൊലീസിനെ അറിയിക്കുകയായിരുന്നു. കുണ്ടറ പൊലീസെത്തിയാണ് തൊണ്ടിസഹിതം പ്രതിയെ പിടികൂടിയത്. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച റജീസിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.