x

പാരിപ്പള്ളി: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതോടെ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ എണ്ണം 84 ആയി. സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനത്താണ് പഞ്ചായത്ത്. ഇടത്, വലത് മുന്നണികളും ബി.ജെ.പിയും ചേർന്ന് 69 പേരെയാണ് മത്സര രംഗത്തിറക്കിയിരിക്കുന്നത്. കൂടാതെ ഡി.എച്ച്.ആർ.എം 2, വിമതൻ 1, ടീം ഡാലിയ 2, സ്വതന്ത്രർ 10 എന്നിങ്ങനെയാണ് ആണ് കക്ഷിനില.