angam

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയുടെ മത്സര ചിത്രം തെളിഞ്ഞു. 68 ഗ്രാമ പഞ്ചായത്തുകളിലെ 1,234 വാർഡുകളിലായി 4,417 സ്ഥാനാർത്ഥികൾ

മത്സര രംഗത്തുണ്ട്.

11 ബ്ലോക്ക് പഞ്ചായത്തുകളിലെ 152 ഡിവിഷനുകളിൽ 528 സ്ഥാനാർത്ഥികളും കൊല്ലം കോർപ്പറേഷനിൽ 231 സ്ഥാനാർത്ഥികളും മത്സരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ 26 ഡിവിഷനുകളിലായി ജനവിധി തേടുന്നത് 107 പേരാണ്. മുനിസിപ്പാലിറ്റികളിൽ പുനലൂർ 111, പരവൂർ 111, കൊട്ടാരക്കര 111, കരുനാഗപ്പള്ളി 112 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.

 ജില്ലയിലേക്ക് നേതാക്കളുടെ വൻ നിര

മത്സരത്തിന്റെ ഗതി വ്യക്തമായതോടെ സംസ്ഥാന നേതാക്കളുടെ വൻ നിരയാണ് പ്രചാരണത്തിനായി കൊല്ലത്ത് എത്തുന്നത്. ബൂത്ത് - വാർഡ് - പഞ്ചായത്ത് കൺവെൻഷനുകൾ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ കൺവെൻഷനുകൾ എന്നിവ ഏതാണ്ട് പൂർത്തിയായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി ഇ. ചന്ദ്രശേഖരൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവർ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായുണ്ടാകുമെന്നാണ് മുന്നണി നേതൃത്വം നൽകുന്ന വിവരം.

 നീക്കം നിയമസഭ മുന്നിൽകണ്ട്

1. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും കോട്ടങ്ങളും അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തം

2. ജില്ലയിൽ നിലവിലുള്ള ആധിപത്യം അതേപടി നിലനിറുത്തുകയാണ് ഇടത് മുന്നണിയുടെ ലക്ഷ്യം

3. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളാണ് പ്രധാനമായും പ്രചാരണ ആയുധം

4. സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളും വിവാദങ്ങളും എണ്ണി പറഞ്ഞാണ് യു.ഡി.എഫ്, ബി.ജെ.പി പ്രചാരണം

5. തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് ആധിപത്യം പൊളിക്കുകയെന്ന ലക്ഷ്യത്തിലാണ് യു.ഡി.എഫ്

6. അപ്രതീക്ഷിതമായ അട്ടിമറിയാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും വോട്ടുനിലയിൽ വൻ മുന്നേറ്റമുണ്ടാകുമെന്ന കാര്യത്തിൽ ബി.ജെ.പി ക്യാമ്പുകളിൽ തർക്കമില്ല

ജി​ല്ല​യി​ൽ​ 5,728​ ​സ്ഥാ​നാ​ർ​ത്ഥി​കൾ

​ 2,145​ ​പേ​ർ​ ​പ​ത്രി​ക​ ​പി​ൻ​വ​ലി​ച്ചു

കൊ​ല്ലം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ്ഥാ​നാ​ർ​ത്ഥി​ ​ചി​ത്രം​ ​തെ​ളി​ഞ്ഞ​പ്പോ​ൾ​ ​കൊ​ല്ലം​ ​കോ​ർ​പ്പ​റേ​ഷ​ൻ,​ ​നാ​ല് ​മു​നി​സി​പ്പാ​ലി​റ്റി​ക​ൾ,​ 11​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ൾ,​ 70​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​മ​ത്സ​ര​രം​ഗ​ത്ത് ​ആ​കെ​ 5,728​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ.​ 3,034​ ​സ്ത്രീ​ക​ളും​ 2,694​ ​പു​രു​ഷ​ൻ​മാ​രു​മാ​ണ് ​മ​ത്സ​രി​ക്കു​ക.​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡേ​ഴ്‌​സാ​യി​ ​ആ​രു​മി​ല്ല.​ ​പ​ത്രി​ക​ ​പി​ൻ​വ​ലി​ക്കു​ന്ന​ ​സ​മ​യം​ ​അ​വ​സാ​നി​ച്ച​പ്പോ​ൾ​ ​ഇ​ന്ന​ലെ​ ​വ​രെ​ 2,145​ ​പേ​ർ​ ​പ​ത്രി​ക​ ​പി​ൻ​വ​ലി​ച്ചു.​ ​ആ​കെ​ 7,873​ ​പേ​രാ​ണ് ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ൽ​ 107​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ​(​സ്ത്രീ​ ​-​ 51,​ ​പു​രു​ഷ​ൻ​ ​-​ 56​),​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ 528​ ​ഉം​ ​(​സ്ത്രീ​ ​-​ 276,​ ​പു​രു​ഷ​ൻ​ ​-​ 252​),​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ 4,417​ ​പേ​രും​ ​(​സ്ത്രീ​ ​-​ 2,353,​ ​പു​രു​ഷ​ൻ​ ​-​ 2,064​),​ ​കൊ​ല്ലം​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ 231​ ​പേ​രും​ ​(​സ്ത്രീ​ ​-​ 115,​ ​പു​രു​ഷ​ൻ​ ​-​ 116​),​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ​ 445​ ​പേ​രും​ ​(​സ്ത്രീ​ ​-​ 239,​ ​പു​രു​ഷ​ൻ​ ​-​ 206​)​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ്.