plsatic

ഉപയോഗിച്ച പ്ലാസ്റ്റിക് സംസ്‌കരിച്ചെടുത്ത് മറ്റ് പല പുതിയ വസ്തുക്കളും തയ്യാറാക്കുന്നത് പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ സംസ്‌കരിച്ചെടുത്ത പ്ലാസ്റ്റിക്കു കൊണ്ട് ഒരു വീടുതന്നെ ഒരുക്കിയിരിക്കുകയാണ്. പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നതും.

കർണാടകയിലെ പ്ലാസ്റ്റിക് ഫോർ ചേയ്ഞ്ച് ഇന്ത്യാ ഫൗണ്ടേഷനാണ് ഈ വീടിന്റെ നിർമ്മിതിക്ക് പിന്നിൽ. വീടുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്ത്രീക്കു വേണ്ടിയാണ് ഇത്തരത്തിൽ പ്ലാസ്റ്റിക്കുകൊണ്ട് വീടൊരുക്കിയത്. പൂർണമായും റീസൈക്കിൾ ചെയ്‌തെടുത്ത പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടാണ് ഈ വീടിന്റെ നിർമ്മാണം നാലര ലക്ഷം രൂപയാണ് ഈ വീടിന്റെ നിർമ്മാണത്തിനായി വന്ന ചെലവ്. വീട് നിർമ്മിക്കുന്നതിനായി ഏകദേശം 1500 കിലോ പ്ലാസ്റ്റിക്കും ഉപയോഗിച്ചു. പ്ലാസ്റ്റിക്കുകൊണ്ടുള്ള 60 പാനലുകൾ ഉപയോഗിച്ചുകൊണ്ടാണ് ബലപ്പെടുത്തിയിരിക്കുന്നത്. ഓരോ പാനലുകളും തയാറാക്കിയിരിക്കുന്നത് ഏകദേശം 25 കിലോ പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടാണ്. പ്ലാസ്റ്റിക്കിന്റെ ഉറപ്പും ഗണമേന്മയും പരീക്ഷിച്ചറിഞ്ഞ ശേഷമാണ് ഫൗണ്ടേഷൻ നിർമ്മിച്ചത്.